അഫ്ഗാൻ ആഭ്യന്തര മന്ത്രാലയത്തിന് സമീപവും സ്ഫോടനങ്ങളുണ്ടായി.

കാബൂള്‍: അൻപതിലധികം അഫ്ഗാൻ താലിബാൻ നേതാക്കളെ അമേരിക്കൻ സൈന്യം വധിച്ചതായി റിപ്പോർട്ട്. മെയ് 24 ന് ഹെൽമന്ദ് പ്രവിശ്യയിൽ വെച്ചായിരുന്നു അമേരിക്കന്‍ സേനയുടെ റോക്കറ്റ് ആക്രമണം. രഹസ്യയോഗത്തിനിടെയാണ് അമേരിക്കൻ സൈന്യം ഭീകരരെ വധിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനിടെ അഫ്ഗാൻ ആഭ്യന്തര മന്ത്രാലയത്തിന് സമീപവും സ്ഫോടനങ്ങളുണ്ടായി. ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ 10 സൈനികർ കൊല്ലപ്പെട്ടു. ഈ സംഭവത്തിന് പിന്നിൽ താലിബാൻ ആണെന്നാണ് നിഗമനം.