ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചു 9,300ല്‍ അധികം പേര്‍ക്ക് ഫൈന്‍

ദില്ലി: ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഹോളിദിനത്തില്‍ ദില്ലിയില്‍ 9,300ല്‍ അധികം പേര്‍ക്ക് ഫൈന്‍ . ഹെല്‍മറ്റ് ധരിക്കാത്തതിന് 4,634 പേര്‍ക്കും ബൈക്കില്‍ ത്രിപ്പിള്‍ റൈഡിങ്ങ് നടത്തിയ 1,164 പേര്‍ക്കും മദ്യപിച്ച് വാഹനമോടിച്ച 1918 പേര്‍ക്കും മറ്റു നിയമലംഘനങ്ങള്‍ നടത്തിയ 1,589 പേര്‍ക്കുമാണ് ഫൈന്‍ അടക്കേണ്ടി വന്നത്.

ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ തടയാനായി വിവിധ പദ്ധതികള്‍ ദില്ലി പൊലീസ് നടത്തിയിരുന്നു. നിരവധി പൊലീസ് ഉദ്യോഗസ്ഥരെയും ഇതിനായി ദില്ലിയില്‍ നിയമിച്ചിരുന്നു.