ദില്ലി: ഇന്ത്യന്‍ മുസല്‍മാനെ പാകിസ്താനി എന്ന് വിളിക്കുന്നവരെ ജയിലിലടയ്ക്കാന്‍ നിയമം വേണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസാദുദ്ദീന്‍ ഒവൈസി ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. 

മുസ്ലീങ്ങളെ പാകിസ്താനികള്‍ എന്ന് വിളിക്കുന്നവരെ മൂന്ന് വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കുന്ന ഒരു നിയമം കൊണ്ടു വരൂ -ഒവൈസി പറഞ്ഞു. മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തം തള്ളി ഇന്ത്യയില്‍ ജീവിക്കുന്നവരാണ് രാജ്യത്തെ മുസ്ലീങ്ങളെന്നും,എന്നാല്‍ സ്വന്തം മണ്ണില്‍ അവരെ  അന്യരായി ചിത്രീകരിക്കുയാണെന്നും ഒവൈസി ചൂണ്ടിക്കാട്ടി. എന്നാല്‍ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിയമം കൊണ്ടു വരുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.