Asianet News MalayalamAsianet News Malayalam

പി.ജെ കുര്യന്‍റെ കോലം കത്തിച്ചു

  • പി.ജെ കുര്യന്‍റെ കോലം കത്തിച്ചു
  • കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ പ്രകടനം
p j kurien dummy was burnt

കൊല്ലം:കൊല്ലത്ത് പി.ജെ കുര്യനെതിരെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ പ്രകടനം. പ്രവര്‍ത്തകര്‍ പി.ജെ കുര്യന്‍റെ കോലം കത്തിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരായ കുര്യന്‍റെ വിമര്‍ശനങ്ങളില്‍ എ ഗ്രൂപ്പിന് അതൃപ്തിയുണ്ടായിരുന്നു. ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു എ ഗ്രൂപ്പ് വിമര്‍ശനം. 

രാഹുലിന് പരാതി നല്‍കാനുള്ള കുര്യന്‍റെ തീരുമാനം ഉചിതമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. അതേസമയം ആരോപണങ്ങള്‍ക്ക് യുവ എംഎല്‍എമാര്‍ മറുപടി നല്‍കട്ടേയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios