കണ്ണൂര്‍: സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിയെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് പി ജയരാജന്‍. സിപിഎമ്മിന് സ്വയം വിമര്‍ശന സ്വഭാവമുണ്ട്. അതുള്‍ക്കൊണ്ട് തിരുത്തലുകള്‍ നടത്തുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം പ്രത്യേകതയാണെന്നും പി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ നടക്കുന്നത് പാര്‍ട്ടി തീരുമാനിച്ച കാര്യങ്ങള്‍ മാത്രമാണെന്നും പി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ഘടകത്തിന് ഒരു പ്രത്യേകതയും ഇല്ലെന്നും ജയരാജന്‍ പ്രതികരിച്ചു.
പാര്‍ട്ടിക്ക് തന്നെ വിമര്‍ശിക്കാന്‍ അധികാരമുണ്ടെന്നും അതുള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപോയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. സംഗീത ആല്‍ബത്തിന് പിന്നില്‍ താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമര്‍ശനമില്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
