കണ്ണൂര്‍: ഇന്നലെ പോലീസ് ആസ്ഥാനത്തിനു മുന്നില്‍ ചിലര്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. അവരാണ് പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ കാരണം. പല കേസുകളിലും സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ കാലങ്ങളായി ശ്രമിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.