ജയില്‍ ഉപദേശക സമിതി തള്ളിയ 25 അപേക്ഷകളില്‍ 8 വര്‍ഷമായി അര്‍ഹമായ ഒരു പരോള്‍ പോലും ലഭിക്കാത്തവരുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
തടവുകാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ മനുഷ്യസ്‌നേഹികളുടെ ശബ്ദമുയരണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ടി.പി കേസിലെ 4 പ്രതികള്‍ക്ക് പരോള്‍ നിഷേധിക്കാനുള്ള നിയമവിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നില്‍ ഇപ്പോള്‍ ചില വലതുപക്ഷ മാധ്യമങ്ങളാണെന്നുംജയരാജന്‍ കുറ്റപ്പെടുത്തുന്നു.
