അഭിമന്യു വധക്കസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി സിപിഎം നേതാക്കളെല്ലാം രാമായണം പാരായണം ചെയ്യണം- പി.കെ കൃഷ്ണദാസ്
കോഴിക്കോട്: അഭിമന്യു വധക്കസ് എൻഐഎ അന്വേഷിക്കണമെന്ന് ബി.ജെ.പി. കേസ് എൻ.ഐ.എക്ക് വിടാതിരിക്കാനാണ് യു.എ.എ.പി.എ ചുമത്താത്തത്. പോപ്പുലർ ഫ്രണ്ട് നേതൃത്വവുമായി സി.പി.എം ഒത്തുതീർപ്പുണ്ടാക്കിയെന്നും ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് പറഞ്ഞു.
സിപിഎം നേതാക്കളെല്ലാം രാമായണം പാരായണം ചെയ്യണം. രാമായണ മാസാചരണം എ.കെ ജി സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യണമെന്നും കൃഷ്ണദാസ് പറഞ്ഞു.
കർണ്ണാടക തെരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ടിന്റെ സഹായം കിട്ടിയതുകൊണ്ടാണ് കോൺഗ്രസ് സംസ്ഥാന നേതൃത്യം പി.എഫ്.ഐ നിരോധിക്കണമെന്നാവശ്യപ്പെടാത്തത്. പി. എഫ്. ഐ യുമായി ചർച്ചകൾ നടത്തിയത് കെസി വേണുഗോപാലാണെന്നും കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു.
