മലപ്പുറം: സിപിഎമ്മിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി എം പി. ബിജെപി വിരുദ്ധസഖ്യത്തിൽ സിപിഎം ഭിന്നിപ്പുണ്ടാക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു . ഫാസിസത്തെ നേരിടാൻ സിപിഎമ്മിന് കഴിയില്ല. സിപിഎം- ലീഗ് സഖ്യസാധ്യത കുഞ്ഞാലിക്കുട്ടി തള്ളിക്കളഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോടാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം വേങ്ങരയിൽ ഭൂരിപക്ഷം ഉയര്‍ത്തുകയാണ് ലക്ഷ്യം . പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് കോണ്‍ഗ്രസാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.