'ആക്ടിവിസ്റ്റുകളെയും കൊണ്ട് പൊലീസുകാര്‍ ശബരിമല കയറുന്നത് നാണം കെട്ട കാഴ്ചയാണ്, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധിശൂന്യതയാണ്. സംഘ്പരിവാറിന് രംഗം മോശമാക്കാനുള്ള സൗകര്യമാണ് ഇതുണ്ടാക്കുന്നത്'

മലപ്പുറം: ശബരിമല കയറാനെത്തിയ ആക്ടിവിസ്റ്റ് രഹ്‍ന ഫാത്തിമയെ കുറിച്ച് മുസ്ലിം ലീംഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രഹ്‍ന ഒരു മുസ്ലീം നാമധാരി മാത്രമാണെന്നും ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

'ആക്ടിവിസ്റ്റുകളെയും കൊണ്ട് പൊലീസുകാര്‍ ശബരിമല കയറുന്നത് നാണം കെട്ട കാഴ്ചയാണ്, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധിശൂന്യതയാണ്. സംഘ്പരിവാറിന് രംഗം മോശമാക്കാനുള്ള സൗകര്യമാണ് ഇതുണ്ടാക്കുന്നത്'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. നേരത്തേ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് അയ്യപ്പ ഭക്തരാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.