വിമര്‍ശനം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണിത്. എങ്കിലും 10 വര്‍ഷം മുന്‍പ് നടന്നത് എന്താണെന്ന് വ്യക്തമാക്കണമെന്ന മുഖവുരയോടെയാണ് പി കെ ശ്രീമതിയുടെ വിശദീകരണം തുടങ്ങുന്നത്. പാര്‍ട്ടിക്ക് പോറലേല്‍ക്കാതിരിക്കാനാണ് അന്ന് പ്രതികരിക്കാതിരുന്നതെന്ന് പറയുന്ന പി കെ ശ്രീമതി മകന്റെ ഭാര്യയുടെ നിയമനം പാര്‍ട്ടി അറിവോടെയാണെന്നും പറയുന്നു. മന്ത്രിമന്ദിരത്തിലെ മൂന്ന് തസ്തികകളിലേക്കുള്ള നിയമനം അതാത് മന്ത്രിമാര്‍ക്ക് നടത്താമെന്ന് പാര്‍ട്ടിയുടെ തീരുമാനമായിരുന്നു. പാര്‍ട്ടിയുടെ അനുവാദത്തോടെയാണ് മരുമകളെ തന്നെ നിയമിച്ചതെന്നും ശ്രീമതി വെളിപ്പെടുത്തുന്നു. എന്നാല്‍ സ്റ്റാഫിലുള്ള ബിരുദധാരികളായവരുടെ തസ്തിക ഉയര്‍ത്തിയപ്പോള്‍ മരുമകള്‍ക്ക് നല്കിയ ജോലിക്കയറ്റം ക്രമവിരുദ്ധമായിരുന്നുവെന്നും ശ്രീമതി കുറ്റസമ്മതം നടത്തുന്നു. കോണ്‍ഗ്രസും ബിജെപിയും മാധ്യമങ്ങളും നടപടി വിവാദമാക്കിയതോടെ മരുമകള്‍ രാജിവച്ചെന്നും പെന്ഷന് കൈപറ്റുന്നുവെന്ന ആരോപണം തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം അവസാനിപ്പിക്കുന്നത്. അതേസമയം മരുമകളുടെ നിയമനകാര്യത്തില്‍ വിശദീകരണം നടത്തുമ്പോഴും മകന് പി കെ സുധീറിന്റെ നിയമനത്തെ കുറിച്ച് ശ്രീമതി മൗനം പാലിക്കുകയാണ്. പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ലെന്ന് പരോക്ഷമായി വ്യക്തമാക്കുക കൂടിയാണ് പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉദ്ദേശ്യം എന്നുവേണം കരുതാന്‍.
മരുമകളുടെ നിയമനം: പത്തുവര്‍ഷത്തിനുശേഷം പി കെ ശ്രീമതിയുടെ വിശദീകരണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
