പാമ്പാടി നെഹ്രു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസ് റിമാൻഡിൽ തുടരും. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി . മൂന്നാം പ്രതി നിയമോപദേശക സുചിത്രക്ക് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് വടക്കാഞ്ചേരി കോടതി ജാമ്യം അനുവദിച്ചത് . ലക്കിടിയിൽ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലാണ് കൃഷ്ണദാസിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്യുന്നത്.