പി.എം.എ ജബ്ബാര്‍ ഖദീജാ ബീവിയുടെ ഖബറിനരികിലെത്തി പാട്ടു പാടി

മക്ക: പാട്ടെഴുതി നാല് പതിറ്റാണ്ടിന് ശേഷം മാണിക്യമലരിന്‍റെ ഗാന രചയിതാവ് പി.എം.എ ജബ്ബാര്‍ മക്കയിലെ സന്നിധിയിലെത്തി. റിയാദില്‍ ജോലി ചെയ്യുന്ന ജബ്ബാര്‍ മക്കയിലെ ജന്നത്തുല്‍ മുഅല്ല ഖബര്‍സ്ഥാനില്‍ അന്ത്യ വിശ്രമം കൊള്ളുന്ന പ്രവാചക പത്നി ഖദീജാ ബീവിയുടെ സന്നിധിയിലെത്തി സലാം പറഞ്ഞ് പ്രാര്‍ത്ഥന നിര്‍വഹിച്ച ശേഷം പാട്ടു പാടിയപ്പോള്‍ കണ്ടു നിന്നവര്‍ ആവേശത്തിലായി.

'ഒരു അഡാര്‍ ലവ്' എന്ന സിനിമയില്‍ നിന്ന് മാണിക്യ മലരായ പൂവി എന്ന ഗാനം നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദില്‍ നിന്നുള്ള രണ്ടു പേര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ പരാതിക്കാര്‍ പറയുന്നത് പോലെ ഇതില്‍ മതവികാരം വ്രണപ്പെടുന്ന ഒന്നുമില്ലെന്ന് ജബ്ബാര്‍ പറഞ്ഞു. അറുപതു വയസ്സ് പിന്നിട്ട ഇദേഹം അഞ്ഞൂറിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മുപ്പത് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുകയാണ് മഹാനായ ഗാന രചയിതാവ്