തന്ത്രിക്കും രാജകുടുംബത്തിനും എതിരായ മന്ത്രി ജി സുധാകരന്‍റെ പ്രസ്താവന ജാതീയമായ  അപകർഷതാ ബോധം കൊണ്ടെന്ന പ്രസ്താവനയുമായി  മുൻ ബിജെപി ജനറൽ സെക്രട്ടറി പി പി മുകുന്ദൻ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പത്തനംതിട്ട: തന്ത്രിക്കും രാജകുടുംബത്തിനും എതിരായ മന്ത്രി ജി സുധാകരന്‍റെ പ്രസ്താവന ജാതീയമായ അപകർഷതാ ബോധം കൊണ്ടെന്ന പ്രസ്താവനയുമായി മുൻ ബിജെപി ജനറൽ സെക്രട്ടറി പി പി മുകുന്ദൻ.

സവർണ അവർണ വ്യത്യാസമുണ്ടാക്കാനുള്ള ശ്രമമാണിത്. ഇത് ഒരു ഒരിക്കലും കേരളത്തിലെ വിശ്വാസികള്‍ അംഗീകരിക്കുമെന്ന് തോന്നുന്നില്ല. ക്ഷേത്രത്തിലെ അവസാന വാക്ക് തന്ത്രിയും പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ടവരും ആണെന്നും മുകുന്ദൻ പറഞ്ഞു. റിവ്യൂ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കവെ വിഷയത്തിൽ അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് പി. പി മുകുന്ദന്‍റെ നിലപാട്. സംഘര്‍ഷ രഹിതമായ ഒരു അന്തരീക്ഷം ശബരിമലയിലുണ്ടാക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു.