ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് രണ്ടാനമ്മയ്ക് അന്യസംസ്ഥാനക്കാരന്‍റെ ക്രൂരമർദനം

കൊല്ലം: ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് രണ്ടാനമ്മയ്ക് അന്യസംസ്ഥാനക്കാരന്‍റെ ക്രൂരമർദനം. പുനലൂർ ഐക്കരക്കോണം ഇഞ്ചത്തടം എസ് ഒ സദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന നേപ്പാൾ സ്വദേശി വിജയ് സിംങ് (23) ആണ് അറസ്റ്റിലായത്. ഗോപാൽ സിംഗിന്‍റെ ഭാര്യ ഷീല സിങ്ങിനെ ( 41 ) നെ ആണ് അടിച്ചു പരിക്കേൽപ്പിച്ചത്. പ്രതിയെ പുനലൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു ഗോപാൽ സിംഗിന്‍റെ ആദ്യ ഭാര്യയിലെ മകൻ ആണ് വിജയ് സിംഗ്. മൂവരും ഒരുമിച്ച് ആയിരുന്നു താമസം. അമിതമായ ലഹരി ഉപയോഗം ചോദ്യം ചെയ്തതാണ് വിജയ് സിങിനെ ആക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഷീല സിങ്ങിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

YouTube video player