തിരുവനന്തപുരം: വീരേന്ദ്രകുമാറിനെതിരെ യു ഡി എഫ് കൺവീനർ പിപി തങ്കച്ചൻ. വീരേന്ദ്രകുമാറിന്റെ അധികാരക്കൊതിയാണ് യുഡിഎഫ് വിടാനുള്ള തീരുമാനത്തിന് പിന്നിലെന്ന് പിപി തങ്കച്ചൻ ആരോപിച്ചു. ഇടത് മുന്നണി ചവിട്ട് പുറത്താക്കിയ ജെഡിയുവിന് യുഡിഎഫ് നല്ല പരിഗണനയാണ് എന്നും നൽകിയതെന്നും പിപി തങ്കച്ചൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുന്നണി വിടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും പി പി തങ്കച്ചന്‍ പറഞ്ഞു.