ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ആര്‍.എസ്.എസിന്‍റെ പിന്തുണയുമാണ് പി.എ.ശ്രീധരൻപിള്ളക്ക് അനുകൂലമായത്. പി.കെ.കൃഷ്ണദാസിന്‍റെ പേരിനോടും ആര്‍.എസ്.എസ് അനുകൂലമായി പ്രതികരിച്ചെങ്കിലും ശ്രീധരൻപിള്ളയുടെ പേര് നിര്‍ദ്ദേശിച്ചത് കേന്ദ്ര നേതാക്കളാണ്.
ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷനായി പിഎസ് ശ്രീധരന്‍ പിള്ളയെ നിയമിച്ചു. രണ്ടാം തവണയാണ് ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷനാകുന്നത്. അധ്യക്ഷനാകാൻ കേന്ദ്ര നേതൃത്വത്തെ സമ്മതം അറിയിച്ചതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളയെ നിയമനം. വി മുരളീധരന്‍ എംപിയ്ക്ക് അന്ധ്രയുടെ അധിക ചുമതലയും നല്‍കി.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ആര്‍.എസ്.എസിന്‍റെ പിന്തുണയുമാണ് പി.എ.ശ്രീധരൻപിള്ളക്ക് അനുകൂലമായത്. പി.കെ.കൃഷ്ണദാസിന്‍റെ പേരിനോടും ആര്‍.എസ്.എസ് അനുകൂലമായി പ്രതികരിച്ചെങ്കിലും ശ്രീധരൻപിള്ളയുടെ പേര് നിര്‍ദ്ദേശിച്ചത് കേന്ദ്ര നേതാക്കളാണ്. അതിനോട് എതിര്‍പ്പില്ലെന്ന് പി.കെ.കൃഷ്ണദാസ് ഉൾപ്പടെയുള്ള നേതാക്കൾ അറിയിക്കുകയും ചെയ്തു. ഇതോടെ.ശ്രീധരൻപിള്ള ബിജെ.പി സംസ്ഥാന അദ്ധ്യക്ഷനായി നിയമിക്കുകയായിരുന്നു.
കുമ്മനം രാജശേഖരൻ മിസോറാം ഗവര്‍ണറായി പോയതോടെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സുരേന്ദ്രനെ കൊണ്ടുവരാനുള്ള നീക്കങ്ങൾ വി.മുരളീധരന്‍റെ നേതൃത്വത്തിൽ നടന്നിരുന്നു. കാലാവധി പൂര്‍ത്തിയാകും മുമ്പ് കുമ്മനത്തെ മാറ്റിയതിൽ ആര്‍.എസ്.എസിനുള്ള എതിര്‍പ്പായിരുന്നു തീരുമാനം അനിശ്ചിതമാക്കിയത്. പിന്നീട് അമിത്ഷാ നേരിട്ട് നടത്തിയ ചര്‍ച്ചകൾക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്. ദില്ലിയിലെത്തിയ ശ്രീധരൻപിള്ള ബി.ജെ.പി ജന.സെക്രട്ടറി രാംലാൽ ഉൾപ്പടെയുള്ളവരെ കണ്ടു.
