ബിജെപി സംസ്ഥാന അധ്യക്ഷനായി പി.എസ് ശ്രീധരൻ പിള്ള ഇന്ന് ചുമതലയേൽക്കും. 11 മണിക്ക് തിരുവനന്തപുരത്തെ ഓഫിസിലെത്തി അദ്ദേഹം ചുമതലയേൽക്കും.രാവിലെ ഒൻപതരക്ക് തിരുവനന്തപുരത്ത് എത്തുന്ന ശ്രീധരൻ പിള്ളക്ക് ബിജെപി പ്രവർത്തകർ സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി പി.എസ് ശ്രീധരൻ പിള്ള ഇന്ന് ചുമതലയേൽക്കും. 11 മണിക്ക് തിരുവനന്തപുരത്തെ ഓഫിസിലെത്തി അദ്ദേഹം ചുമതലയേൽക്കും.
രാവിലെ ഒൻപതരക്ക് തിരുവനന്തപുരത്ത് എത്തുന്ന ശ്രീധരൻ പിള്ളക്ക് ബിജെപി പ്രവർത്തകർ സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുമ്മനം രാജശേഖരന്‍റെ പിൻഗാമിയായാണ് പി.എസ്. ശ്രീധരൻ പിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷനാവുന്നത്. കേരളത്തിൽ എത്തി ചർച്ചകൾ നടത്തിയ കേന്ദ്ര നേതാക്കൾ പി എസ് ശ്രീധരൻ പിള്ള ഉൾപ്പടെ നാല് പേരുടെ അന്തിമ പട്ടിക അമിത് ഷായ്ക്ക് കൈമാറുകയായിരുന്നു. വി.മുരളീധരൻ എം.പിക്ക് ആന്ധ്രയുടെ അധിക ചുമതലയാണ് ലഭിച്ചിരിക്കുന്നത്.