സോളാര്‍ കമ്മീഷന് മുമ്പില്‍ ഹാജരാക്കിയ സരിത നായരുടെ കത്തില്‍ മൂന്ന് പേജ് ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തുവെന്ന ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ഉമ്മന്‍ ചാണ്ടി പറയുന്നത് അതുപോലെ വിഴുങ്ങാനാവില്ല. 

തിരുവനന്തപുരം:സോളാര്‍ കമ്മീഷന് മുമ്പില്‍ ഹാജരാക്കിയ സരിത നായരുടെ കത്തില്‍ മൂന്ന് പേജ് ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തുവെന്ന ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ഉമ്മന്‍ ചാണ്ടി പറയുന്നത് അതുപോലെ വിഴുങ്ങാനാവില്ല. കഴുത്തിന് ചുറ്റം ചോദ്യമുയർന്നപ്പോഴാണ് ഇത്രയും കാലം പറയാത്ത വിവരങ്ങൾ ഉമ്മൻചാണ്ടി ഇപ്പോൾ പറയുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായ ഗണേഷിന് തിരികെ മന്ത്രിയാകാൻ സാധിക്കാത്തതിൻറെ വൈരാഗ്യം തന്നോട് ഉണ്ടായിരുന്നു. ഈ വൈരാഗ്യത്തിന്‍റെ പേരില്‍ സരിതയുടെ 21 പേജുള്ള കത്തില്‍ മൂന്ന് പേജ് ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ സരിത എസ് നായര്‍ തള്ളുകയും താന്‍ തന്നെയാണ് കത്തെഴുതിയതെന്നും പറഞ്ഞു.