തീർഥാടകരുടെ വേഷത്തിൽ ഇരുമുടിക്കെട്ടുമായി ആളുകളെ എത്തിയ്ക്കാൻ വാട്‍സാപ്പ് വഴി നടക്കുന്ന ശബ്ദസന്ദേശമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറത്തുവിട്ടത്. എഎച്ച്പി ജില്ലാ ജനറൽ സെക്രട്ടറി ജിജിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരാളുടെ സന്ദേശമാണ് മന്ത്രി പുറത്തുവിട്ടത്. ഒരു ആര്‍എസ്എസ് നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്തുവിടാം എന്ന് പറഞ്ഞാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബ്ദസന്ദേശം പുറത്ത് വിട്ടത്. 

തിരുവനന്തപുരം:മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സമൂഹമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയ എഎച്ച്പി നേതാവിന്‍റെ ശബ്ദസന്ദേശം മന്ത്രി പുറത്തുവിട്ടതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം. പ്രവീണ്‍ തൊഗാഡിയ അനുകൂലികളുടെ ശബ്ദരേഖ ബിജെപിയുടെ തലയില്‍ കെട്ടിവെക്കാന്‍ മന്ത്രി ശ്രമിക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. അജ്ഞതയുടെ പേരോ കടകംപള്ളി സുരേന്ദ്രനെന്നും ചോദിച്ച ശ്രീധരന്‍ പിള്ള തന്നോട് മാപ്പുപറഞ്ഞ ദേശാഭിമാനിയുടെ അവസ്ഥ കടകംപള്ളി സുരേന്ദ്രന് ഉണ്ടാകാതിരിക്കട്ടെയെന്നും പറഞ്ഞു. 

തീർഥാടകരുടെ വേഷത്തിൽ ഇരുമുടിക്കെട്ടുമായി ആളുകളെ എത്തിയ്ക്കാൻ വാട്‍സാപ്പ് വഴി നടക്കുന്ന ശബ്ദസന്ദേശമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറത്തുവിട്ടത്. എഎച്ച്പി ജില്ലാ ജനറൽ സെക്രട്ടറി ജിജിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരാളുടെ സന്ദേശമാണ് മന്ത്രി പുറത്തുവിട്ടത്. ഒരു ആര്‍എസ്എസ് നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്തുവിടാം എന്ന് പറഞ്ഞാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബ്ദസന്ദേശം പുറത്ത് വിട്ടത്. 

നിലയ്ക്കലില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അയപ്പഭക്തര്‍ ഇരുമുടിക്കെട്ടില്‍ തേങ്ങയും മറ്റും നിറച്ച് കറുപ്പുടുത്ത് ഒറ്റയ്ക്കോ രണ്ടുപേരോആയി നിലയ്ക്കലിലെത്തണം. തുടര്‍ന്ന് നിലയ്ക്കലിലെത്തിയശേഷം 9400161516 എന്ന നമ്പറിലേയ്ക്ക് വിളിക്കണം. അപ്പോള്‍ ബന്ധപ്പെടാന്‍ മറ്റൊരു നമ്പര്‍ തരുമെന്നും ആ നമ്പറില്‍ ബന്ധപ്പെടുമ്പോഴേക്കും എല്ലാ സജ്ജീകരണവും നിലയ്ക്കലില്‍ നിന്നുണ്ടാവുമെന്നുമാണ് മന്ത്രി പുറത്തുവിട്ട ശബ്ദസന്ദേശത്തിലുള്ളത്.