കണ്ണൂര്‍: കണ്ണൂരില്‍ പി ശശിയുടെ വീടിനു നേരെയും ബോംബേറുണ്ടായി. ബൈക്കിൽ എത്തിയ ആളുകൾ ബോംബ് എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. അക്രമം നടക്കുന്ന സമയം പി ശശി വീട്ടിൽ ഉണ്ടായിയുന്നില്ല.

കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതിന് പിന്നാലെയാണ് ശശിയുടെ വീടിന് നേരെയും ആക്രമണമുണ്ടായതെന്നാണ് വ്യക്തമാകുന്നത്. പെരുമ്പറ സ്വദേശി വിശാഖിനാണ് ഇരുട്ടിയില്‍ വെട്ടേറ്റത്. നേരത്തെ എൻ ഷംസീർ എംഎൽഎയുടെ  വീടിന് നേരെ ബോംബേറ് നടന്നിരുന്നു. ഷംസീറിന്‍റെ  തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.

ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. കണ്ണൂറില്‍ സിപിഎം ആര്‍എസ്എസ് വ്യാപക അക്രമം തുടരുകയാണ്. ഇന്നലെ നടന്ന ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശേരിയില്‍ സിപിഎം ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.