പൊലീസിനെ വിമര്‍ശിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഷ്ടി ചുരുട്ടിയും മീശ പിരിച്ചും നിയമം നടപ്പാക്കുന്ന കാലം കഴിഞ്ഞു

തിരുവനന്തപുരം: പൊലീസിനെ വിമര്‍ശിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. മുഷ്ടി ചുരുട്ടിയും മീശ പിരിച്ചും നിയമം നടപ്പാക്കുന്ന കാലം കഴിഞ്ഞെന്നും ഏല്‍പ്പിച്ച പണി സര്‍ഗാത്മകമായി ചെയ്യാന്‍ കഴിയണമെന്നും സ്പീക്കര്‍ പറഞ്ഞു. ചില കാര്യങ്ങളില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ഇടപെടല്‍ പൊലീസിന്‍റെ ജാഗ്രതയ്ക്ക് നല്ലതെന്നും പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

വരാപ്പുഴ ശ്രീജിത്തന്‍റെ കസ്റ്റഡി മരണത്തിന് പിന്നാലെ മുളങ്കുന്നത്തുകാവ് മെ‍ഡിക്കല്‍ കോളേജില്‍ മരിച്ച റിമാന്‍ഡ് തടവുകാരനെ പൊലീസ് മര്‍ദിച്ചതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു.മദ്യം വിറ്റ കേസിൽ 20 ദിവസം മുമ്പാണ് അഗളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.