തിരുവനന്തപുരം: സഭാ സമ്മേളനത്തിനിടെ നടപടികള്‍ സുഗമമായി മുന്നോട്ടു പോകാന്‍ സാധിക്കാത്ത തരത്തിലുള്ള പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍. അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാമെന്ന് അറിയിച്ചെങ്കിലും സഹകരിക്കാന്‍ പ്രതിപ്കഷം തയ്യാറായില്ലെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറ‍ഞ്ഞു.

പ്രതിപക്ഷത്തിന്റെ സമീപനത്തിനോടൊപ്പം നിലകൊണ്ടിട്ടുണ്ട്. എന്നും ചോദ്യോത്തരവേള സസ്പെന്‍റ് ചെയ്യാൻ കഴിയില്ല. ചെയറിലിരിക്കുന്നയാൾക് അംഗങ്ങളെ കാണാനുള്ള അവകാശം നിഷേധിച്ചുള്ള പ്രതിഷേധം ശരിയല്ല. പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കും. ഇന്നുന്നയിച്ച കാര്യങ്ങൾ നാളെ ഉന്നയിക്കാൻ അവസരമുണ്ടാകും. മുഖംമറച്ചുള്ള പ്രതിഷേധം തെറ്റാണെന്ന് പ്രതിപക്ഷ നേതാവിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.