തിരുവനന്തപുരം: ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക് പിന്നാലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയും കണ്ണട ദൂര്‍ത്ത് ആരോപണം. സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങാൻ 49,900 രൂപ മെഡിക്കൽ ഇനത്തിൽ കൈപ്പറ്റിയെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു. മെഡിക്കല്‍ റീഇംബെഴ്സ്മെന്‍റ് ഇനത്തില്‍ 425594 രൂപയാണ് സ്പീക്കര്‍ 05.10.2016 മുതല്‍ 19.01.2018 വരെയുള്ള കാലയളവില്‍ കൈപ്പറ്റിയതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്ണട വാങ്ങിയതെന്നും ഫ്രെയിമിന് 5000 രൂപയില്‍ കൂടരുതെന്ന മാനദണ്ഡം പാലിച്ചാണ് കണ്ണട വാങ്ങിയതെന്നും ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണ് ലെന്‍സ് ഇത്രയും വിലയുടെത് വാങ്ങിയതെന്നും സ്പീക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം സാധാരണമായ കാഴ്ച പ്രശ്നങ്ങള്‍ക്ക് ഇത്രയും വിലയുടെ കണ്ണട ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കില്ലെന്ന് വിദഗ്ധര്‍ പ്രതികരിച്ചു.