കൂടരഞ്ഞി: പി.വി. അൻവർ എംഎൽഎയുടെ അമ്യൂസ്മെന്‍റ് പാർക്കിന് അനുമതി നൽകിയ വിഷയം ചർച്ച ചെയ്യാൻ കൂടരഞ്ഞി പഞ്ചായത്തിന്‍റെ ഭരണ സമിതി ഇന്ന് അടിയന്തിര യോഗം ചേരും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം . പാർക്കിന് അനുമതി നൽകിയതിൽ ഇന്നലെ യൂത്ത് കോൺഗ്രസ് പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധിച്ചിരുന്നു . പാർക്കിന് പഞ്ചായത്ത് നൽകിയ അനുമതി റദ്ദാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ചർച്ച ചെയ്യാനാണ് അടിയന്തിര യോഗം വിളിച്ചത്. നിലവിലെ യുഡിഎഫ് ഭരണ സമിതിയാണ് പാർക്കിന് അനുമതി നൽകിയത് .
അൻവർ എംഎൽഎയുടെ അമ്യൂസ്മെന്‍റ് പാർക്ക്: നിര്‍ണ്ണായക പഞ്ചായത്ത് യോഗം ഇന്ന്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
