200 ഏക്കര്‍ നെല്‍കൃഷി നശിച്ചു വിളവെടുക്കേണ്ട നെല്‍കൃഷിയാണ് നശിച്ചത്
വയനാട്: പനമരത്ത് പാടശേഖരങ്ങളില് വെള്ളം കയറി പുഞ്ചക്കൃഷി നശിച്ചു. വെണ്ണിയോട് അമ്പലക്കടവിലെ പാടശേഖരങ്ങളിലാണ് വെള്ളകയറി 200 ഏക്കര് നെല്കൃഷി നശിച്ചത്. പ്രദേശത്തെ വാഴ, ഇഞ്ചി തോട്ടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ജില്ലയില് പുഞ്ചക്കൃഷി കൂടുതല് നടക്കുന്ന പ്രദേശങ്ങളില് ഒന്നാണ് കോട്ടക്കടവ് പഞ്ചായത്തിലെ അമ്പലക്കടവ് പാടശേഖരം. മെയ് അവസാനത്തോടെ വിളവെടുക്കേണ്ട നെല്കൃഷിയാണ് വെള്ളം കയറി നശിച്ചത്. വേനല്മഴ നേരത്തെയെത്തിയതിനാല് യന്ത്രസഹായത്തോടെയുള്ള കൊയ്ത്ത് സാധ്യമല്ലായിരുന്നു.
ഇതിനൊപ്പം തൊഴിലാളിക്ഷാമം കൂടി ഉണ്ടായതോടെ കൊയ്ത്ത് പതിവിലും വൈകി. വെള്ളംകയറി നെല്ച്ചെടി ചീഞ്ഞതിനാല് വൈക്കോലും കിട്ടില്ല. ഇതെല്ലാം കൂടിയാകുമ്പോള് ലക്ഷങ്ങളുടെ നഷ്ടമാണ് അമ്പലക്കടവില് മാത്രം ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് ചിലയിടങ്ങളിലെ ഇഞ്ചിക്കൃഷി പൂര്ണമായും വെള്ളത്തിനടിയിലാണ്. ഓണത്തിനായി വിളവെടുക്കേണ്ട വാഴകളും വെള്ളം പൊങ്ങി നശിച്ചിട്ടുണ്ട്. കര്ഷകര് സര്ക്കാര് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് ആവശ്യം. അമ്പലക്കടവിന് പുറമെ സുല്ത്താന്ബത്തേരി, പുല്പ്പള്ളി, മേപ്പാടി, താഴത്തൂര്, കൊഴുവണ പ്രദേശങ്ങളിലും വാഴത്തോട്ടങ്ങള് വ്യാപകമായി നശിച്ചിട്ടുണ്ട്.
നെന്മേനി പഞ്ചായത്തിലുള്പ്പെട്ട കോളിയാടിക്കടുത്ത മാടക്കര തോട് കരകവിഞ്ഞതോടെ തോടിന്റെ ഇരുകരകളിലും ഉണ്ടായിരുന്ന വാഴക്കൃഷി വെള്ളത്തിനടിയിലായി. മാടക്കര-ചീരാല് റോഡില് അപകടത്തിലായ പാലം ജനജീവിതത്തിന് ഭീഷണിയുയര്ത്തുകയാണ്. കനത്തമഴയില് കേരള-തമിഴ്നാട് അതിര്ത്തിയില് നിന്ന് കുത്തിയൊഴുകിയെത്തുന്ന വെള്ളമാണ് പാലത്തിന് ഭീഷണിയായിരിക്കുന്നത്.
