ജയ്പൂര്‍: വിവാദ ചിത്രം പത്മാവതി റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ജയ്പൂര്‍ നഹാര്‍ഗഢ് കോട്ടയില്‍ ഒരാള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആരോപണവുമായി സഹോദരന്‍. തന്റെ സഹോദരന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് നല്‍പതുകാരനെ നാഹര്‍ഗഢ് കോട്ടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതശരീരത്തിന് സമീപം പദ്മാവതിയോടുള്ള വിരോധമാണ് ആത്മഹത്യക്ക് പിന്നിലെന്ന് എഴുതി വച്ചതും കണ്ടെത്തിയിരുന്നു. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സഞ്ജയ് ലീലാ ബന്‍സാലിയുടെ ബിഗ് ബജറ്റ് ചിത്രമായ പദ്മാവതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. മധ്യപ്രദേശ് ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം ചിത്രം നിരോധിച്ചിട്ടുണ്ട്. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും ചിത്രത്തിന് വാര്‍ത്താ പ്രാധാന്യം നേടികൊടുത്തിരുന്നു.

