പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി

ദില്ലി: പി.പരമേശ്വരൻ, ഇളയരാജ എന്നിവര്‍ പത്മവിഭൂഷണും ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റ പത്മഭൂഷണും ഏറ്റുവാങ്ങി. ഭാരതരത്നയ്ക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയാണ് പത്മവിഭൂഷണ്‍.

സംഗീത സംവിധായകന്‍ ഇളയ രാജ, സംഗീത‍ജ്ഞന്‍ ഗുലാം മുസ്തഫ ഖാന്‍, ഭാരതീയ വിചാര കേന്ദ്രം ഡയറക്ചര്‍ പി പരമേശ്വരന്‍ എന്നിവര്‍ പത്മവിഭൂഷനും ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, കായികതാരം പങ്കജ് അദ്വാനി, ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി, റഷ്യയുടെ ഇന്ത്യന്‍ അംബാസിഡറായിരുന്ന അലക്സാണ്ടര്‍ കടകിന്‍, രാമചന്ദ്രന്‍ നാഗസ്വാമി, വേദ് പ്രകാശ് നന്ദ, ലക്ഷമണ്‍ പൈ, അരവിന്ദ് പരീഖ്, ശാരദ സിന്‍ഹ എന്നിവര്‍ക്ക് പത്മഭൂഷണുമാണ് സമര്‍പ്പിച്ചത്.