പാക് ബാലനെ കണ്ടുകിട്ടിയത് പൂഞ്ചില്‍ നിന്ന് ഇന്ത്യ-പാക് ബന്ധത്തെ ശക്തിപ്പെടുത്താനുള്ള അവസരമെന്ന് സൈന്യം
നഗ്രോത: അതിര്ത്തി കടന്നെത്തിയ പാക് ബാലനെ നാല് ദിവസങ്ങള്ക്ക് ശേഷം ഇന്ത്യ കൈമാറി. കശ്മീരിലെ പൂഞ്ചിലൂടെ അതിര്ത്തി കടന്ന് ഇന്ത്യയിലെത്തിയ മുഹമ്മദ് അബ്ദുള്ള എന്ന ബാലനെ സൈന്യമാണ് ആദ്യം കണ്ടത്. നിയമങ്ങള് നോക്കാതെ സൈന്യം അവനെ സ്വീകരിച്ചു.
ഇക്കഴിഞ്ഞ 24നാണ് സൈന്യത്തിന്റെ മുന്നിലേക്ക് മുഹമ്മദ് എത്തുന്നത്. പൂഞ്ച് മേഖലയില് നിന്ന് കണ്ടെടുത്ത കുട്ടിയെ അന്ന് തന്നെ സൈന്യം കശ്മീര് പൊലീസിനെ ഏല്പിച്ചിരുന്നു. പിന്നീട് കുട്ടിയെ തിരിച്ചേല്പിക്കുന്നതിനുള്ള നടപടികള് ഏറ്റെടുത്ത് നടത്തിയത് അവരായിരുന്നു.
ഇന്ത്യ നല്കിയ കരുതലും സ്നേഹവും ഒപ്പം കുറേയധികം മിഠായികളും പുതിയ വസ്ത്രങ്ങളും സമ്മാനമായി കയ്യില് കരുതിയാണ് മുഹമ്മദ് അബ്ദുള്ള പാക്കിസ്ഥാനിലേക്ക് തിരിച്ചത്
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്താനുള്ള അവസരമായാണ് ഈ സംഭവത്തെ കാണുന്നതെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു. മനുഷ്യത്വമുള്ള സമീപനം പ്രകീര്ത്തിക്കപ്പെടുമെന്നാണ് സൈന്യവും കരുതുന്നത്. നിഷ്കളങ്കരായ നാട്ടുകാരുമായി ഇടപെടുന്നതില് നീതിയും ആദര്ശവും വച്ചുപുലര്ത്തുന്നവരാണ് ഇന്ത്യന് സൈന്യമെന്നും പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു.
ഇന്ത്യ നല്കിയ കരുതലും സ്നേഹവും ഒപ്പം കുറേയധികം മിഠായികളും പുതിയ വസ്ത്രങ്ങളും സമ്മാനമായി കയ്യില് കരുതിയാണ് മുഹമ്മദ് അബ്ദുള്ള പാക്കിസ്ഥാനിലേക്ക് തിരിച്ചത്
