ഇന്ത്യ പാക് അതിർത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം; പാക് പൗരന്‍ പിടിയില്‍

First Published 15, Mar 2018, 2:16 PM IST
pak civilian arrested from indo pak boarder
Highlights
  • നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു

ബികനേര്‍: രാജസ്ഥാനിലെ ബികനേറിൽ ഇന്ത്യ പാക് അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. ബികനേറിലെ ബന്ദ്ലി പോസ്റ്റിൽ നിന്നും അറസ്റ്റ് ചെയ്ത മൻസൂർ ഖാൻ എന്നയാളെ പിന്നീട് ഖജുവാലാ പൊലീസിനു കൈമാറിയതായി ബിഎസ്എഫ് അധികൃതർ അറിയിച്ചു. പാകിസ്ഥാനിലെ ബഹവൽപൂർ സ്വദേശിയായ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

loader