ശ്രീനഗര്‍: നൗഷേരാ മേഖലയില്‍ നിയന്ത്രണ രേഖയ്ക്കടുത്ത് വീണ്ടും വെടിവെപ്പ്. രജൗരി ജില്ലയിലെ നൗഷേരയില്‍ ബുധനാഴ്ച രാവിലെ 7.15 ഓടെയാണ് പാക് സൈന്യം വെടിവെപ്പ് തുടങ്ങിയത്. കൈത്തോക്കുകളും മോര്‍ട്ടര്‍ ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യവും ശക്തമായ തിരിച്ചടി നല്‍കിയെന്ന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച്ച പാകിസ്ഥാന്‍ സേന നവ്‌ഷേരയിലെ ജനവാസ മേഖലയില്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. കുല്‍ഭൂഷണ്‍ വിഷയം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കമായത് മുതല്‍ പാക് സൈന്യം നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി വരികയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പാക്കിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്‌.