രണ്ട് ഇന്ത്യന്‍ തടവുകാരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം

ജയ്പൂര്‍: ജയ്പൂര്‍ സെ‍ന്‍ട്രല്‍ ജയിലില്‍ പാകിസ്ഥാന്‍ തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞു മര്ദ്ദിച്ചും കൊലപ്പെടുത്തി. ഇന്നുച്ചക്കാണ് സംഭവം.ഷഫീറുള്ള എന്ന തടവുകാരനാണ് മരിച്ചത്. പുല്‍വാമയിലെ ഭീകരാക്രമണത്തെ ചൊല്ലി ഇന്ത്യക്കാരായ മൂന്ന്തടവുകാരുമായി വാക്ക് തര്ക്കം ഉണ്ടായി. തുടര്‍ന്ന് ഷഫീറുള്ളയെ ആക്രമിക്കുകയായിരുന്നുവെന്ന് ജയില്‍ ഐജി രൂപീന്ദര്‍ സിംഗ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡോക്ടര്‍മാര്‍ ഉടന്‍ ജയിലിലെത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചാരപ്രവര്‍ത്തനത്തെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട ഷഫീറുള്ള 2011 മുതല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു. സംഭവത്തെകുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.