2011 മുതൽ ഇവിടെ തടവുകാരനായി കഴിഞ്ഞിരുന്ന ജയിൽപുള്ളിയാണ് സഹതടവുകാരുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച മൂന്നു പേർ ചേർന്ന് ഇയാളെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് ജയിൽ ഐജി വ്യക്തമാക്കി.
രാജസ്ഥാൻ: ജയ്പൂർ ജയിലിൽ പാകിസ്ഥാനി തടവുകാരനെ സഹതടവുകാർ കല്ലെറിഞ്ഞു കൊന്നതായി മാധ്യമ റിപ്പോർട്ട്. 2011 മുതൽ ഇവിടെ തടവുകാരനായി കഴിഞ്ഞിരുന്ന ജയിൽപുള്ളിയാണ് സഹതടവുകാരുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച മൂന്നു പേർ ചേർന്ന് ഇയാളെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് ജയിൽ ഐജി വ്യക്തമാക്കി. ഫൊറൻസിക് വിദഗ്ധരുൾപ്പെടെയുള്ളവർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്ഥലത്തെത്തി. പുൽവാമയിൽ പാക് ഭീകരാക്രമണത്തെ തുടർന്ന് നാൽപത് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ജയിലിലെ ഈ അതിക്രമം.
