ന്യൂഡല്‍ഹി: അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ പ്രകോപനം. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ മാഞ്ച്കോട്ട് സെക്ടറിലാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ വെടിവെച്ചത്. വെടിവയ്പ്പിൽ ഒരു ഇന്ത്യൻ ജവാന് പരിക്കേറ്റു. പാക് അധീന കശ്മീരിൽ കയറി ഇന്ത്യൻ സേന മിന്നലാക്രമണം നടത്തിയതിന് ശേഷം പാകിസ്താൻ നടത്തുന്ന മുപ്പതാമത്തെ വെടി നിർത്തൽ കരാർ ലംഘനമാണിത്. പൂഞ്ചിലും, രജൗരിയിലും, നൗഷേരയിലും നിരവധി തവണ പാകിസ്ഥാൻ ആർമി വെടിനിർത്തൽ കരാർ ലംഘിച്ചിട്ടുണ്ട്.