ഇസ്‌ലാമാബാദ്: ഗര്‍ഭനിരോധന ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ പാക്കിസ്ഥാന്‍ നിരോധിച്ചു. നിഷ്‌കളങ്കരായ കുട്ടികളില്‍ ലൈഗിംക ജിജ്ഞാസ ഉണര്‍ത്താന്‍ കാരണമാകുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതെന്നാണ് വിശദീകരണം.

പാക്കിസ്ഥാന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റി(പെംറ)യാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സദാചാരവിരുദ്ധമായ ദൃശ്യാവിഷ്‌കാരത്തിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം ജോഷ് ഗര്‍ഭനിരോധന ഉറകളുടെ പരസ്യവും പാക്കിസ്ഥാന്‍ നിരോധിച്ചിരുന്നു.

ലോകത്തിലെ ഏറ്റവുമധികം ജനസഖ്യയുള്ള ആറാമത്തെ രാജ്യമാണ് പാക്കിസ്ഥാന്‍. ലോകരോഗ്യസംഘടനയുടെ കണക്കു പ്രകാരം പ്രദേശത്തിനനുസരിച്ചുള്ള ശരാശരിയേക്കാള്‍ ജനന നിയന്ത്രണം കുറവുള്ള രാജ്യമാണു പാക്കിസ്ഥാന്‍.