പാകിസ്ഥാന്‍ ഇലോക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് ഇന്ത്യന്‍ ടി വി ചാനലുകള്‍ക്ക് പൂര്‍ണ്ണമായ നിയന്ത്രണം എര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വിദേശചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പൊതുവേ തീരുമാനിച്ചുവെങ്കിലും ഇന്ത്യന്‍ ചാനലുകളുടെ നിയന്ത്രണം ഉടന്‍ നിലവില്‍ വരുമെന്നും അതോറിറ്റി അറിയിച്ചു. ഇന്ത്യന്‍ ഡിടിഎച്ച് ഡീകോഡറുകള്‍ വില്‍ക്കുന്നത് നിരോധിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 30 ലക്ഷം ഇന്ത്യന്‍ ഡിടിഎച്ചുകള്‍ പാകിസ്ഥാനിലുണ്ടെന്നാണ് ഏകദേശകണക്ക്. പാകിസ്ഥാന്‍ ഇലക്ടോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി നിയമപ്രകാരം ഒരു ദിവസം രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിട്ട് വിദേശഭാഷയിലുള്ള പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാം. ഈ നിയമം ലംഘിക്കുന്നത് കൊണ്ടാണ് നടപടിയെന്നാണ് അതോറിറ്റിയുടെ വിശദീകരണം.
എന്നാല്‍ ബലൂചി ഭാഷയില്‍ ആകാശവാണിയില്‍ പരിപാടികള്‍ തുടങ്ങാന്‍ തീരുമാനിച്ചതാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്. ഇതിനിടെ കശ്മീരില്‍ മൂന്ന് സ്ഥലത്ത് കൂടി നിരോധനാജ്ഞ എര്‍പ്പെടുത്തി. ഈ മാസം എട്ടു വരെ പ്രതിഷേധം തുടരുമെന്ന വിഘടനവാദികളുടെ പ്രഖ്യാപനത്തെത്തുടര്‍ന്നാണ് നടപടി. ഞായറാഴ്ചയാണ് സര്‍വ്വകക്ഷിസംഘം ജമ്മുകശ്മീരില്‍ സന്ദര്‍ശിക്കുന്നത്.