ബോട്ടില്‍ ഒമ്പത് പേരുണ്ടായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യാനായി പോര്‍ബന്തറില്‍ കൊണ്ടുവന്നിരിക്കുകയാണ്. മീന്‍പിടുത്തക്കാരാണ് പിടിയിലായത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇന്ത്യ പാക് ബന്ധം വഷളായ സാഹചര്യത്തില്‍ ഗുജറാത്ത് തീരം അതീവ ജാഗ്രതയിലാണ്. മീന്‍പിടുത്ത ബോട്ടുകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
