ലഹോര്‍: കോഴിയെ പീഡിപ്പിച്ചുകൊന്നതിന് 14 കാരന്‍ അറസ്റ്റില്‍. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. അന്‍സാര്‍ ഹുസ്സൈന്‍ എന്ന ബാലനാണ് വിചിത്രമായ സംഭവത്തിന്റെ പേരില്‍ അറസ്റ്റിലായത്. ലാഹോറില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ഹഫീസാബാദിലെ ജലാപൂര്‍ ബതിയാന്‍ പൊലീസ് സ്റ്റേഷന്‍ പരിതിയിലാണ് സംഭവം. ഹുസ്സൈന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തന്‍റെ ലൈംഗിക ആസക്തി തീര്‍ക്കുന്നതിനാണ് കൃത്യം ചെയ്തതെന്നും പ്രതി പറഞ്ഞു. 

അയല്‍വാസിയായ മന്‍സാബ് അലിയാണ് അന്‍സാര്‍ കോഴിയെ പീഡിപ്പിച്ച് കൊന്ന വിവരം പൊലീസില്‍ അറിയിച്ചത്. നവംബര്‍ പതിനൊന്നിനായിരുന്നു സംഭവം നടന്നത്. ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോഴിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസെടുത്തതെന്ന് പോലീസ് ഉദ്ധ്യോഗസ്ഥര്‍ അറിയിച്ചു.