ഇസ്ലാമബാദ്: കഴിഞ്ഞ 15 വര്‍ഷമായി 33 ബില്യണ്‍ ഡോളര്‍ ധനസഹായം കൈപ്പറ്റിയ പാക്കിസ്ഥാന്‍ അമേരിക്കയെ വിഡ്ഡിയാക്കുകയായിരുന്നുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിന് മറുപടിയുമായി പാക് വിദേശകാര്യ മന്ത്രി ഖുറാം ദസ്ത്ഗിര്‍ ഖാന്‍. 

പാക്കിസ്ഥാന് അമേരിക്കയില്‍നിന്ന് നിന്ദയും അവിശ്വാസവുമല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ലെന്ന് ഖുറാം ട്വിറ്ററിലൂടെ പ്രതികരിച്ചു. പാക്കിസ്ഥാനിലെ ജനങ്ങളെ കൊന്നൊടുക്കുന്ന ഭീകരവാദികള്‍ക്ക് അതിര്‍ത്തി സുരക്ഷിതമാക്കുകയാണ് അവരെനന്നും പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തി. അഫ്ഖാനിസ്ഥാനിലെ തോല്‍വിയ്ക്ക് പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

Scroll to load tweet…

പാകിസ്ഥാന്‍ ഭീകര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു ട്രംപിന്റെ ട്വീറ്റ്. അഫ്ഗാനിലെ തീവ്രവാദ വേട്ടക്ക് പാക്കിസ്ഥാനില്‍ നിന്ന് നാമമാത്രമായ സഹായം മാത്രമാണ് ലഭിച്ചത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ധനസഹായം സ്വീകരിച്ച പാക്കിസ്ഥാന്‍ തിരച്ച് ഒരു സഹായവും ചെയ്തില്ല. സഹായം വാങ്ങി പാക്കിസ്ഥാന്‍ അമേരിക്കയെ ചതിക്കുകയായിരുന്നുവെന്നും ട്രംപ് ട്വീറ്റില്‍ കുറിച്ചിരുന്നു. 

Scroll to load tweet…