പാകിസ്ഥാനില്‍ ആദ്യമായി സിഖ് വാര്‍ത്താവതാരകന്‍
കറാച്ചി: പാക് ചരിത്രത്തില് ആദ്യമായി ഒരു സിഖുകാരന് വാര്ത്താവതാരകനായി എത്തി. ഹര്മീത് സിഹ് എന്ന ഖൈബര് സ്വദേശിയാണ് പാകിസ്ഥാനിലെ പബ്ലിക് ന്യൂസ് എന്ന ചാനലില് വാര്ത്താവതാരകയായി എത്തിയിരിക്കുന്നത്. വാര്ത്താവതരണത്തിന്റെ വീഡിയോയും ചിത്രങ്ങളും ചാനല് ട്വീറ്റ് ചെയ്തു. അടുത്ത കാലത്തായിരുന്നു മന്മീത് കൗര് എന്ന യുവതി പാകിസ്ഥാനിലെ ആദ്യ വനിത സിഖ് റിപ്പോര്ട്ടറെന്ന നേട്ടം സ്വന്തമക്കിയത്.
കറാച്ചിയിലായിരുന്നു ഹര്മീതിന്റെ പഠനം. ഫെഡറള് ഉര്ദു സര്വകലാശാലയില് ജേണലിസം ബിരുദാനന്തര ബിരുദമായി പഠിച്ചു. ആദ്യം റിപ്പോര്ട്ടറായി ജോലി ചെയ്ത ഹര്മീത് തുടര്ന്ന് പബ്ലിക് ന്യൂസ് ചാനലില് വാര്ത്താവതാരകനായി ജോലിയില് പ്രവേശിക്കുകയായിരുന്നു. ഇന്ത്യയില് നിരവധി ബന്ധുക്കളുള്ള ഹര്മീത് പാകിസ്ഥാനില് സ്ഥിര താമസക്കാരനാണ്. കഠിനാധ്വാനമാണ് തന്നെ ഈ സ്ഥാനത്തെത്തിച്ചതെന്ന് ഹര്മീത് പ്രതികരിച്ചു.
