വാഷിംഗ്ടണ്‍: ഉത്തരകൊറിയയേക്കാൾ അപകടകാരിയാണ് പാക്കിസ്ഥാനെന്ന് യുഎസ് മുൻ സെനറ്റർ ലാറി പ്രസിയർ. സ്വന്തം മണ്ണിൽ ഭീകരത വളർത്തുന്ന രാജ്യമാണ് പാക്കിസ്ഥാൻ. അവരുടെ ആണവായുധങ്ങൾക്കു മേൽ ആരുടെയും നിയന്ത്രണങ്ങളില്ല. ആണവായുധങ്ങൾ പാക്കിസ്ഥാൻ യുഎസിനുനേരെ പ്രയോഗിക്കുമെന്ന് ഭയപ്പെടുന്നതായും ലാറി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാക്കിസ്ഥാന്‍റെ കൈവശമുള്ള ആണവായുധങ്ങൾ ഭീകരർ തട്ടിയെടുക്കാനോ സൈനികരാൽ വിൽക്കപ്പെടാനോ സാധ്യതയുണ്ടെന്ന് ലാറി ചൂണ്ടിക്കാട്ടുന്നു. ഹുഡ്സണ്‍ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. യുഎസ് സെനറ്റിലെ ആണവനിയന്ത്രണ സബ്കമ്മിറ്റി ചെയർമാൻ പദവി വഹിച്ചിരുന്നയാളാണ് ലാറി പ്രസിയർ.