നെടുമ്പാശ്ശേരി: പാകിസ്ഥാന്‍ സ്വദേശിയുടെ പാസ്‌പോര്‍ട്ടുമായി പാലക്കാട് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. അബുദാബിയില്‍ നിന്നും എത്തിയ മഹേഷിനെയാണ് എമിഗ്രേഷന്‍ വിഭാഗം പരിശോധനയില്‍ പിടികൂടിയത്.
തുടര്‍ന്ന് ഇയാളെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി. പാസ്‌പോര്‍ട്ട് എങ്ങനെ തന്റെ ബാഗില്‍ എത്തിയെന്ന് അറിയില്ലെന്ന് മഹൈഷ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. മഹൈഷിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
