ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. മാച്ചില്‍ മേഖലയില്‍ പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ വെടിവയ്പ്പില്‍ മരിച്ച ബിഎസ്എഫ് നിഥിന്‍ സുഭാഷ് കൊഹ്‌ലിക്ക് രാജ്യം ആദരാഞ്ജലി അര്‍പ്പിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ ദുദ്ഗാവിലായിരുന്നു അന്തിമോപചാരച്ചടങ്ങുകള്‍ . ശനിയാഴ്ചയാണ് പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ വെടിവയ്പ്പില്‍ നിഥിന്‍ സുഭാഷ് മരിച്ചത്. ദീപാവലിക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പുണ്ടായത്.