Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ നടക്കുന്ന ഡബ്ല്യൂടിഒ യോഗം പാകിസ്ഥാന്‍ ബഹിഷ്കരിക്കും

  • ദില്ലിയില്‍ നടക്കുന്ന ഡബ്ല്യൂടിഒ യോഗം പാകിസ്ഥാന്‍ ബഹിഷ്കരിക്കും
Pakistan pulls out of WTO ministerial meeting in India

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കിടെ  ദില്ലിയിൽ അടുത്തയാഴ്ച നടക്കുന്ന ലോകവ്യാപാരസംഘടനയുടെ യോഗം പാകിസ്ഥാൻ ബഹിഷ്കരിക്കും. ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ നിരന്തരം അപമാനിക്കുന്നു എന്നാരോപിച്ചാണ് നടപടി.

ലോകവ്യാപാരസംഘടനയുടെ അനൗദ്യോഗിക  യോഗത്തിന് പാകിസ്ഥാൻ വാണിജ്യമന്ത്രി പർവേസ് മാലികിനെ കഴിഞ്ഞമാസമാണ് ഇന്ത്യ ക്ഷണിച്ചത്. ആദ്യം ക്ഷണം സ്വീകരിച്ച പാക് അധികൃതർ ഇപ്പോൾ നിലപാട് മാറ്റി. നിലവിലെ സാഹചര്യത്തിൽ വാണിജ്യമന്ത്രിയെ ഇന്ത്യയിലേക്ക് അയക്കാൻ സാധിക്കില്ലെന്നും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പാകിസ്ഥാൻ വിദേശ കാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാക് നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഇന്ത്യയിൽ നിരന്തരം അപമാനിക്കപ്പെടുന്നുവെന്നാരോപിച്ചാണ് നടപടി. പാക് ഡെപ്യൂട്ടി കമ്മീഷണറുടെ വാഹനം ഒരു കൂട്ടം ആളുകൾ പിന്തുടരുകയും ഡ്രൈവറെ അസഭ്യം പറയുകയും ചെയ്തുവെന്ന് നേരത്തെ പാകിസ്ഥാൻ ആരോപിച്ചിരുന്നു. പരാതി നൽകിയിട്ടും ഇന്ത്യൻ സർക്കാർ നടപടിയെടുത്തില്ലിന്നാരോപിച്ച് ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്ഥാൻ തിരികെ വിളിച്ചിരുന്നു. 

ഈ മാസം 19, 20 തീയതികളിലാണ് വാണിജ്യമന്ത്രിമാർ പങ്കെടുക്കുന്നയോഗം. പാകിസ്ഥാനെ കൂടാതെ ചൈന, അമേരിക്ക തുടങ്ങീ  50 രാജ്യങ്ങളിലെ വാണിജ്യമന്ത്രിമാരേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.  കൃഷി, സേവനമേഖലകളിലെ പ്രശ്നങ്ങളാണ് ചർച്ച ചെയ്യുക.
 

Follow Us:
Download App:
  • android
  • ios