Asianet News MalayalamAsianet News Malayalam

അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; രണ്ട് ജവാന്മാരുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്

Pakistan shells Indian border posts hamlets
Author
First Published Sep 23, 2017, 12:51 PM IST

ശ്രീനഗര്‍: ഐക്യരാഷ്‌ട്രസഭയില്‍ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍റെ പ്രകോപനം. അതിര്‍ത്തിയിലെ സൈനിക പോസ്‌റ്റുകള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമത്തിലും രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ക്കും അഞ്ച് സാധാരണക്കാര്‍ക്കും പരിക്കേറ്റു. വെള്ളിയാഴ്ച്ച വൈകിട്ട് അര്‍ണിയ, ആര്‍.എസ് പുര, രാംഹാര്‍ഹ്, സെക്ടറുകളില്‍ പാക് സൈന്യം ആരംഭിച്ച ആക്രമണം തുടരുകയാണ്.  

സാംബയിലെ രാംഘട് മേഖലയിലുണ്ടായ വെടിവയ്‌പിലാണ് ജവാന്‍മാര്‍ക്ക് പരിക്കേറ്റത്. സാതോവാലിയില്‍ മൂന്ന് പേര്‍ക്കും പൂഞ്ചില്‍ എട്ട് വയസുകാരനും  അര്‍ണിയയില്‍ ഒരാള്‍ക്കും പരിക്കേറ്റു. സംഘര്‍ഷ മേഖലയില്‍ നിന്ന് 500ലധികം പ്രദേശവാസികളെ സൈന്യം മാറ്റി പാര്‍പ്പിച്ചു. അതിര്‍ത്തിയിലെ പാക് പ്രകോപനത്തില്‍ 20,000ത്തോളം സാധാരണക്കാര്‍ ഇതിനകം വീടുകളുപേക്ഷിച്ച് പലായനം ചെയ്തതായി സൈന്യം അറിയിച്ചു.

Follow Us:
Download App:
  • android
  • ios