കശ്മീരിന്റെ കാര്യത്തില്‍ ഹിതപരിശോധന വേണമെന്നാണ് പാകിസ്ഥാന്‍ ആവശ്യപ്പെടുന്നത്. കശ്മീര്‍ എല്ലാ കാലത്തും ഇന്ത്യയുടെ ഭാഗമായിരുന്നു. ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും. ഒരു ശക്തിക്കും അത് മാറ്റാന്‍ കഴിയില്ല. ഇതിന് പകരം പാകിസ്ഥാന്‍ ഇന്ത്യയുമായി ചേരുന്നതിനെ കുറിച്ച് അവിടെ ഒരു ഹിത പരിശോധന സര്‍ക്കാര്‍ നടത്തണം. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തടസ്സപ്പെടുന്നതിന് ഉത്തരവാദി പാകിസ്ഥാന്‍ മാത്രമാണെന്നും രാജ്നാഥ് സിങ് ആരോപിച്ചു.
പാകിസ്ഥാനുമായി എപ്പോഴും സമാധാനപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ബന്ധം വഷളാക്കുന്നത് പാകിസ്ഥാനാണ്. തീവ്രവാദികളെയും കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന് വാദിക്കുന്നവരെയും പാകിസ്ഥാന്‍ നിലയ്ക്ക് നിര്‍ത്തണം. ഇന്ത്യ സമാധാനം ആഗ്രഹിക്കുമ്പോള്‍ ഏതി വിധേനയും അത് ഇല്ലാതാക്കുക മാത്രമാണ് പാകിസ്ഥാന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
