അടുത്ത 10 വര്‍ഷം കൊണ്ട് 350 ഓളം ആണവ പോര്‍മുനകളുമായി ലോകത്തിലെ മൂന്നാമത്തെ വലിയ ആണവ രാജ്യമായി മാറാനാണ് പാകിസ്താന്റെ ശ്രമമെന്നും ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന തരത്തിലേക്ക് പോര്‍വിമാനങ്ങളെ പാകിസ്താന്‍ പരിഷ്‌കരിച്ചുകൊണ്ടിരിക്കയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആണവായുധം വഹിക്കാന്‍ കഴിയുന്ന തരത്തില്‍ എഫ് 16 പോര്‍വിമാനങ്ങളും ഫ്രഞ്ച് നിര്‍മിത മിറാഷ് പോര്‍വിമാനങ്ങളും പാകിസ്​താന്‍ പരിഷ്‌കരിച്ചിരുന്നു. ചൈനയില്‍ നിന്ന് വാങ്ങിയ ജെ 17 വിമാനങ്ങളും ഇത്തരത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​.

ആണവ ആയുധശാലകൾ, ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ളള യുദ്ധവിമാനങ്ങൾ, അണുഭേദന ശേഷിയുള്ള ആയുധങ്ങൾ എന്നിവ കൂടുതലായി വികസിപ്പിച്ചെടുക്കാനാണ്​ പാകിസ്​താ​ന്‍റെ ശ്രമമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2020 ഓടെ പാകിസ്താന്‍ 60 മുതല്‍ 80 വരെ ആണവ ആയുധ ശേഖരം ഉണ്ടാക്കിയെടുത്തേക്കാമെന്നായിരുന്നു നേരത്തെ അമേരിക്കന്‍ പ്രതിരോധ രഹ്യാന്വേഷണ വിഭാഗം റിപ്പോർട്ട്​ ചെയ്​തിരുന്നത്​.