Asianet News MalayalamAsianet News Malayalam

ആണവശക്തി പരീക്ഷിക്കാന്‍ ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാന്‍

Pakistan threatens India of nuclear attack
Author
First Published Jan 14, 2018, 11:09 AM IST

ഇസ്‌ലാമാബാദ്: ആണവശക്തി പരീക്ഷിക്കാന്‍ ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖാജാ മുഹമ്മദ് ആസിഫ്. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്‌ക്കു മറുപടിയായാണ് പാകിസ്ഥാന്റെ വെല്ലുവിളി. തീരെ ഉത്തരവാദിത്തമില്ലാത്തതും പദവിക്ക് നിരക്കാത്തതുമായ പരാമര്‍ശമാണ് ഇന്ത്യന്‍ സൈനിക മേധാവിയില്‍നിന്നുണ്ടായത്. ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ ‍ഞങ്ങളുടെ ശക്തി പരീക്ഷിക്കാന്‍ ഇന്ത്യെ ക്ഷണിക്കുന്നു. അത്തരമൊരു ആക്രമണത്തിലൂടെ ജനറലിന്റെ സംശയം മാറ്റാമെന്നും ആസിഫ് പറഞ്ഞു.

വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാക്കിസ്ഥാന്റെ ആണവ ഭീഷണി തകര്‍ക്കാന്‍ സൈന്യം തയാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വയം പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്‍ സര്‍വശക്തമാണെന്ന് പാക് വിദേശകാര്യവക്താവും ട്വീറ്റ് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios