Asianet News MalayalamAsianet News Malayalam

'പാക്കിസ്ഥാന് മനസിലാകുന്ന ഭാഷ യുദ്ധത്തിന്‍റേത്; പുല്‍വാമയ്ക്കുള്ള മറുപടി ആ ഭാഷയിലാണ് നല്ലത്'

പാക്കിസ്ഥാന് യുദ്ധത്തിന്‍റെ ഭാഷ മാത്രമേ മനസിലാവുകയുള്ളൂ എന്ന് യോഗ ഗുരു ബാബാ രാംദേവ്. പക്കിസ്ഥാന് മറ്റൊരു ഭാഷയും മനസിലാവില്ല. ആ ഭാഷയില്‍ തന്നെ മറുപടി നല്‍കണമെന്നും പുല്‍വാമയില്‍ 40 ജവാന്‍മാര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തെ ഞെട്ടലോടെയല്ലാതെ ഓര്‍ക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Pakistan understands only the language of war baba  Ramdev
Author
India, First Published Feb 25, 2019, 11:46 AM IST

ഹരിദ്വാര്‍: പാക്കിസ്ഥാന് യുദ്ധത്തിന്‍റെ ഭാഷ മാത്രമേ മനസിലാവുകയുള്ളൂ എന്ന് യോഗ ഗുരു ബാബാ രാംദേവ്. പക്കിസ്ഥാന് മറ്റൊരു ഭാഷയും മനസിലാവില്ല. ആ ഭാഷയില്‍ തന്നെ മറുപടി നല്‍കണമെന്നും പുല്‍വാമയില്‍ 40 ജവാന്‍മാര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തെ ഞെട്ടലോടെയല്ലാതെ ഓര്‍ക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തിലൂടെയല്ലാതെ ആരും ശുദ്ധീകരിക്കപ്പെട്ടിട്ടില്ല. പാക്കിസ്ഥാനിലെ ജനങ്ങളോട് യാതൊരു പരാതിയുമില്ല. എന്നാല്‍ അവിടത്തെ അധികാര സംവിധാനങ്ങള്‍ക്ക് യുദ്ധമില്ലാതെ കാര്യങ്ങള്‍ മനസിലാകില്ല.  നമ്മള്‍ കഴിഞ്ഞ 70 വര്‍ഷമായി അവരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ അര ലക്ഷത്തിലധികം ആളുകള്‍ നമുക്ക് നഷ്ടമായി.

ഇനി തുടര്‍ച്ചയായി ജവാന്‍മാര്‍ ജീവത്യാഗം ഇടവരാതിരിക്കണമെങ്കില്‍ യുദ്ധം മാത്രമാണ് വഴി. നമ്മുടെ പ്രധാനമനമന്ത്രി നരേന്ദ്ര മോദി ശക്തനായ നേതാവാണ്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ അദ്ദേഹം ആവശ്യമായത് ചെയ്യുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നുണ്ടെന്നും ബാബ പറഞ്ഞു. നമ്മുടെ യുദ്ധം തീവ്രവാദത്തിനും രാഷ്ടവിരോധികള്‍ക്കും എതിരാണ്. അല്ലാതെ അത് കശ്മീരികള്‍ക്കെതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios