ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. അഖ്‌നൂരിലെ പല്ലന്‍വാല മേഖലയില്‍ ജനവാസ കേന്ദ്രത്തിനുനേരെയാണ് പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിവച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്നലെ നാലിടങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ബി എസ് എഫ് ജവാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ഏഴ് പാകിസ്ഥാന്‍ സൈനികര്‍ മരിച്ചതിന് മറുപടിയായാണ് പാകിസ്ഥന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം.